12:00pm 10 November 2026
NEWS
പാകിസ്ഥാനിലേക്ക് ആയുധശേഖരമെത്തിച്ച് സഖ്യകക്ഷികൾ
28/04/2025  01:49 PM IST
nila
പാകിസ്ഥാനിലേക്ക് ആയുധശേഖരമെത്തിച്ച് സഖ്യകക്ഷികൾ

മേഖലയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കവെ പാകിസ്ഥാനിലേക്ക് ആയുധശേഖരമെത്തിച്ച് സഖ്യകക്ഷികൾ. തുർക്കിയും ചൈനയും പാകിസ്ഥാൻ വലിയതോതിൽ ആയുധങ്ങൾ എത്തിച്ചുനൽകി എന്നാണ് റിപ്പോർട്ട്. തുർക്കിയുടെ ഏഴു വിമാനങ്ങളിൽ പാകിസ്ഥാനിലേക്ക് ആയുധങ്ങളെത്തിച്ചെന്നാണ് റിപ്പോർട്ട്.  സി – 130 ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

തുർക്കി വ്യോമസേനയുടെ ഏഴു സി – 130 ഹെർക്കുലീസ് വിമാനങ്ങളാണ് പാകിസ്ഥാനിൽ എത്തിയത്. ആറു വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്. ആയുധങ്ങളുമായാണ് തുർക്കിയുടെ വിമാനങ്ങൾ പാകിസ്ഥാനിലെത്തിയതെന്നാണ് റിപ്പോർട്ട്.

ചൈനയുടെ നൂതന മിസൈലുകൾ പാകിസ്ഥാൻ വ്യോമസേനയ്ക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാകിസ്ഥാനു നൽകിയത്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ)  മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img